2013, ജൂലൈ 24, ബുധനാഴ്‌ച

Love our Kids

കുട്ടികളെ വടിയെടുത്ത് അടിക്കുന്നതിനെ എതിർക്കുന്നവർക്കും, വിമർശിക്കുന്നവരോടും വി: വേദപുസ്തകം സുഭാഷിക്കുന്നു..

------------------------------------------------

സദൃശ്യവാക്യങ്ങൾ 13

24. വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

24. He that spareth his rod hateth his son: but he that loveth him chasteneth him betimes.

സദൃശ്യവാക്യങ്ങൾ 22

15. ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും.

15. Foolishness is bound in the heart of a child; but the rod of correction shall drive it far from him.

സദൃശ്യവാക്യങ്ങൾ 23

13. ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ  ചത്തുപോകയില്ല.

13. Withhold not correction from the child: for if thou beatest him with the rod, he shall not die.

14. വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.

14. Thou shalt beat him with the rod, and shalt deliver his soul from hell.

സദൃശ്യവാക്യങ്ങൾ 29

15. വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

15. The rod and reproof give wisdom: but a child left to himself bringeth his mother to shame.

                                                  (തുടരും)


2012, നവംബർ 2, വെള്ളിയാഴ്‌ച

Short Story

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എവിടെ നിന്നോ വന്ന് തന്നോട് പ്രിയം കാണിച്ചു കൂടിയ കുരങ്ങനോട് രാജാവിന് പ്രിയം തോന്നി. അവന്റെ സ്വാമിഭക്തിയില് വാത്സല്യമേറിയ രാജാവ് അവന് കൂടുതല് കൂടുതല് സ്വാതന്ത്ര്യം നല്കിക്കൊണ്ടിരുന്നു. അന്തഃപുരത്തില് വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. ഇതോടെ അവന്റെ മണ്ടത്തരങ്ങള്ക്ക് ലക്കും ലഗാനുമില്ലാതായി. മിണ്ടിയാല് തുറുങ്കിലടക്കാനും വേണമെങ്കില് കൊല്ലാനും അധികാരമുള്ള രാജാവിനോട് മറുത്തൊരു അക്ഷരം പോലും പറയാന് ആരും ധൈര്യപ്പെട്ടില്ല. രാജാവ് തന്റെ സ്നേഹം സഹിക്കവയ്യാതെ തന്റെ വിശ്വസ്തനായ അംഗരക്ഷകന് എന്ന പദവിയിലേക്ക് വരെ അവനെ ഉയര്ത്തി. രാജാവിന്റെ കാവല്ക്കാരന്റെ ജാഡ പറയാനുണ്ടോ? ഇതോടെ കുരങ്ങനെതിരെ പരസ്യമായി ഒരു വിരലുപോലും അനക്കാനാവാത്ത അവസ്ഥയിലായി മറ്റുള്ളവര്.

ഒരു ദിവസം രാജാവ് ഉറങ്ങുമ്പോള്, കുരങ്ങന് വീശിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു ഈച്ചയുടെ വരവ്. അത് രാജാവിന്റെ നെഞ്ചിലാണ് വന്നിരുന്നത്. കുരങ്ങന്റെ മനസ്സില് പല ആശങ്കകളും കടന്നു വന്നു. ഈ ഒരൊറ്റ ഈച്ച മൂലം രാജാവിന്റെ ശരീരത്തിലെ രക്തം മുഴുവന് വാര്ന്നു പോയാലോ? അതുമൂലം രാജാവിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങളില് നിന്നും അദ്ദേഹത്തെയും രാജ്യത്തെയുമെല്ലാം രക്ഷിക്കേണ്ടത് തന്റെ ചുമതലയല്ലേ? ഈച്ചകളുടെ വര്ഗത്തെത്തന്നെ ഇല്ലാതാക്കിക്കളയേണ്ടതാണ് !! ‘അതിബുദ്ധിമാനായ’ കുരങ്ങന് ദേഷ്യം വന്നു. അവന് തന്റെ വാളെടുത്ത് ഈച്ചയെ ആഞ്ഞു വെട്ടി. ഈച്ച പറന്നു പോയി. വാള് കൊണ്ടത് എവിടെയായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? വാള് കൊണ്ടുള്ള വെട്ടേറ്റ് രാജാവ് മരണമടഞ്ഞു.

ഏത് ജോലിയിലായാലും അര്ഹരായവരെ നിയമിക്കണമെന്നും ദീര്ഘായുസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കില് വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുതെന്നുമാണ് ഈ പഞ്ചതന്ത്രം കഥയുടെ ഗുണപാഠം. അങ്ങനെ ചെയ്താല് അവന് തോന്നുന്ന കാര്യങ്ങള് അവനെപ്പോഴും പ്രവര്ത്തിച്ചു കൊണ്ടേയിരിക്കും. ഒരാളെ ഒരു ജോലിയേല്പ്പിക്കുമ്പോള് ശ്രദ്ധിക്കേണ്ടിവരുന്ന കാര്യമാണല്ലോ ഇത്.

2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

സ്വര്‍ണഭ്രമത്തില്‍ കേരളീയരെ പിന്തള്ളി 200,000 പൌണ്ടിന്‍റെ ആഭരണം ധരിച്ച് ഒരു ചൈനീസ് വധു

വിവാഹത്തിന് ആര്ഭാടം പ്രകടിപ്പിക്കാന് ലക്ഷങ്ങള് മുടക്കി സ്വര്ണം വാങ്ങിക്കൂട്ടുന്നവരെ നമ്മുടെ നാട്ടിലും കണ്ടിട്ടുണ്ട്. എന്നാല്, ചൈനയില് നടന്ന ഈ വിവാഹത്തിന് മുന്നില് നമുടെ ആര്ഭാട ഭ്രമം നിഷ്പ്രഭമാകും. ചൈനയിലെ ഫുജിയാന് പ്രവിശ്യയിലെ ലിയു ചെങ്ങ് എന്ന യുവതി 200,000 പൌണ്ടിന്റെ ആഭരണം ധരിച്ചാണ് തന്റെ വിവാഹത്തിനെത്തിയത്.

നെക്ലെയ്സ്, ബ്രേസ്ലെറ്റ്, മോതിരങ്ങള് തുടങ്ങി എല്ലാ ആഭരണങ്ങളും കൂടെ ഏകദേശം അഞ്ച് കിലോ ഭാരമുണ്ടായിരുന്നു. 26 കാരിയായ യുവതിയെ ആഭരണങ്ങള് ആഭരണങ്ങള് ധരിപ്പിച്ച് ഒരുക്കിയെടുക്കാന് ഒരു മണിക്കൂര് സമയം വേണ്ടി വന്നു. നല്ല കുടുംബത്തില് നിന്നാണ് വധു എന്നറിയിക്കാന് വേണ്ടിയാണ് ഈ സ്വര്ണം വാങ്ങിക്കൂട്ടിയതെന്നു യുവതിയുടെ അമ്മ പറഞ്ഞു.

വര്ഷങ്ങള് നീണ്ട പരിശ്രമത്തിലൂടെയാണ് ഇത്രയും സ്വര്ണം വാങ്ങിയത്. ഇപ്പോഴും സ്വര്ണം വാങ്ങുന്നത് ഈ ചൈനീസ് കുടുംബത്തിന്റെ ശീലമാണ്. സ്വര്ണത്തിന് വില കൂടുമ്പോള് കൈവശമിരികുന്ന സ്വര്ണം വില്ക്കും. പിന്നീട് വില കുറയുമ്പോള് കൂടുതല് സ്വര്ണം വീണ്ടും വാങ്ങും. ഇങ്ങനെയാണ് ഇവര് ഇത്രയും സ്വര്ണം സമ്പാദിച്ചത്. സ്വര്ണം ഐശ്വര്യത്തിന്റെ പ്രതീകമായും, കുടുംബ മഹിമയുടെ അടയാളമായുമാണ് ചൈനക്കാര് കണക്കാക്കുന്നത്.

ശിമയോന്റെയും ലേവിയുടേയും പ്രതികാരം

ശിമയോന്റെയും ലേവിയുടേയും പ്രതികാരം
-------------------------------------------
യാക്കോബ് തന്റെ ഭാര്യമാരോടും മക്കളോടും തനിക്കുള്ളതൊക്കയും എടൂത്ത് ലാബാന്റെ അടുക്കൽ നിന്ന് തന്റെ ദേശത്തിലേക്ക് മടങ്ങി.
യാക്കോബ് കനാൻ ദേശത്തിലെ ശേഖേം പട്ടണത്തിനരികെ കൂടാരം ഒക്കെ ഒരുക്കി അവിടെ താമസിച്ചു.യാക്കോബിന്റെ മകളായിരുന്നു ദീനാ.ലേയ ആയിരുന്നു അവളുടെ അമ്മ.ആറു ആൺമക്കള്ക്ക് ശേഷമുള്ള മകളായിരുന്നു ദീനാ.

ഒരു ദിവസം ദീന ആ ദേശത്തിലെ കന്യകമാരെ കാണാനായി പോയി. ദീനയെ ശേഖേം പട്ടണത്തിലെ പ്രഭുവായ ശേഖം കണ്ടു. ആദ്യ നോട്ടത്തിൽ തന്നെ അവന് അവളെ ഇഷ്ടമായി. തന്റെ പട്ടണത്തിൽ തനിക്ക് ഇഷ്ടമായ ഒരു പെൺകുട്ടി തനിക്ക് സ്വന്തമല്ലേ? അവൻ അവളെ പിടിച്ചുകൊണ്ടു തന്റെ വീട്ടിലേക്ക് പോയി. മറ്റുള്ള സ്ത്രികളോട് തനിക്കിതുവരെ തോന്നാത്ത പ്രണയം ശേഖേമിനു ദീനയോട് തോന്നി. അവളോട് അവൻ പ്രണയ പൂർവ്വം സംസാരിച്ചു. ദീനയെ തനിക്ക് ഭാര്യയായി എടുക്കണമെന്ന് ശേഖേം തന്റെ അപ്പനായ ഹമോരിനോടു പറഞ്ഞു.

തന്റെ മകളെ ശേഖേം പിടിച്ചു കൊണ്ടുപോയി വഷ്ളാക്കി എന്ന് യാക്കൊബ് അറിഞ്ഞു. യാക്കൊബിന്റെ ആൺമക്കളെല്ലാം ആടുകളെ മേയിക്കാനായി പോയിരിക്കുകയായിരുന്നു. തന്ങളുടെ നാടിന്റെ പ്രഭുവായ ശേഖേം യാക്കൊബിന്റെ മകളെ പിടിച്ചു കൊണ്ടുപോയി എന്ന വാർത്ത ശേഖം പട്ടണത്തിൽ വളരെ പെട്ടന്ന് പരന്നു. തന്ങളുടെ പെന്ങളെ പട്ടണത്തിന്റെ പ്രഭു പിടിച്ചു കൊണ്ടു പോയത് യാക്കൊബിന്റെ ആൺമക്കളും അറിഞ്ഞു. അവർ തന്ങളുടെ ആടുകളെ വേലക്കാരെ ഏൽപ്പിച്ചിട്ട് വീട്ടിലേക്ക് തിരിച്ചു. തന്ങളുടെ പെങ്ങളോട് അരുതാത്തത് ചെയ്തു പട്ടണത്തിന്റെ പ്രഭു വഷ്ളത്വം ചെയ്തതുകൊണ്ട്
അവർക്ക് അടക്കാനാവാത്ത സങ്കടവും കോപവും ഉണ്ടായി.

ശേഖേമും അപ്പനായ ഹമോറും യാക്കൊബിന്റെ വീട്ടിൽ എത്തി. യാക്കോബ് ഹമോറിനെ സ്വീകരിച്ചിരുത്തി. ഹമോർ താൻ വന്ന കാര്യം പറഞ്ഞു.ദീനയെ തന്റെ മകന് പെണ്ണു ചോദിക്കാനാണ് തന്ങൾ വന്നത്. തന്റെ മകനായ ശേഖേമിനു ദീനായോട് ഭയങ്കര സ്നേഹമാണ്. അതുകൊണ്ട് അവളെ അവന് ഭാര്യയായി കൊടുക്കണം. അവളൊടുള്ള സ്നേഹം കൊണ്ട് അന്ധനായതുകൊണ്ട് ആണ് അവൻ അവളെ ബലമായി കൊണ്ടു പോയത്. യാക്കോബും ദീനയുടെ സഹോദരന്മാരും ഒന്നും പറഞ്ഞില്ല.
വീണ്ടൂം ഹമോർ പറഞ്ഞു..
"ദീനയെ ശേഖേമിനു ഭാര്യയായി കൊടുക്കണം. നിന്ങളുടെ കൂട്ടത്തിലുള്ളവർക്ക് ഞന്ങളുടെ പട്ടണത്തിലെ സ്ത്രികളുമായി വിവാഹം കഴിക്കുകയും ഞന്ങളുടെ പട്ടണത്തിൽ ഉള്ളവർക്ക് നിന്ങളുമായി വിവാഹം കഴിക്കുന്നതിനും ഞന്ങൾക്ക് എതിരില്ല. നിന്ങൾക്ക് ഞന്ങളുടെ പട്ടണത്തിൽ പാർക്കുന്നതിന് ഞന്ങൾക്ക് ഒരു എതിർപ്പും ഇല്ല. നിങ്ങൾക്ക് സ്വതന്ത്ര്യരായി ഇവിടേ കഴിയാം. പട്ടണത്തിൽ വ്യാപാരം ചെയ്ത് സമ്പാദിക്കുന്നതിനും ഞന്ങൾക്ക് കുഴപ്പമില്ല"
ഹമോർ എല്ലാം സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തിട്ടൂം യാക്കോബും ആണ്മക്കളും ഒന്നും പറഞ്ഞില്ല. ഹമോർ ശേഖേമിനെ നോക്കി..
യാക്കൊബിന്റെയും ആൺമക്കളുടേയും മൗനം ശേഖേമിനെ ഭയപ്പെടൂത്തി. ഇവർ ദീനയെ തനിക്ക് ഭാര്യയായി തരുന്നതിനെ എതിർക്കുമോ എന്നായിരുന്നു അവന്റെ ഭയം. തനിക്ക് അവളൊടുള്ള പ്രണയം പറഞ്ഞറിയിക്കാനും പറ്റുന്നില്ല. പട്ടണത്തിലെ പ്രഭു ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു തരണമെന്ന് പറഞ്ഞ് അവളുടെ അപ്പന്റെ പിന്നിൽ ചെന്നു നിന്ന് യാചിക്കുന്നത് ആദ്യമായിട്ടായിരിക്കും.
"നിന്ങൾക്ക് എന്നോട് ക്ര്പതോന്നിയാൽ നിന്ങൾ പറയുന്നത് ഞാൻ തരാം. എന്നോട് സ്ത്രിധനവും ദാനവും എത്ര വേണമെങ്കിലും എന്നോട് ചോദിക്കൂ..അതെല്ലാം ഞാൻ നിന്ങൾക്ക തരാം.നിന്ങൾ ചോദിക്കുന്നതിൽ കൂടുതലും ഞാൻ തരാം.. പക്ഷേ ദീനയെ എനിക്ക് ഭാര്യയായി തരണം" ശേഖം ദീനയുടെ പിതാവായ യാക്കോബിനോടും അവളുടെ സഹോദരന്മാരോടും പറഞ്ഞു....

തന്ങളുടേ സഹോദരിയെ ബലമായി കൊണ്ടുപോയി ചീത്തയാക്കിയവനാണ് ശേഖേം. അവനോട് അതിനു പ്രതികാരം ചെയ്യണം. ഇപ്പോഴത്തെ സ്ഥിതിയിൽ അവനോട് പ്രതികാരം ചെയ്യാൻ തങ്ങളെക്കൊണ്ട് കഴിയില്ല. അതിനു എന്തെങ്കിലും ഉപായം കണ്ടത്തി അവനെ തകർക്കണം. അവർ ഒരുപായം കണ്ടത്തി.
"ഞങ്ങളുടെ നിയമം അനുസരിച്ച് അഗ്രചർമ്മിയായ ഒരു പുരുഷനു ഞന്ങളുടെ ഇടയിൽ നിന്നുള്ള ഒരു സ്ത്രിയെ ഭാര്യയായി കൊടുക്കാൻ പാടില്ല. അത് ഞങ്ങൾക്ക് അപമാനം ആണ്." യാക്കോബിന്റെ ആൺമക്കൾ പറഞ്ഞു.

അവർ ശേഖേമിനെ നോക്കി. അവന്റെ മുഖം വാടിയിരിക്കുന്നു.
"എങ്കിലും നിന്ങൾ ഒരു കാര്യം ചെയ്താൽ ഞന്ങൾ വിവാഹത്തിനു സമ്മതിക്കാം..." അവർ ശേഖേമിനോട് പറഞ്ഞു..
"എന്താണ് ഞാൻ ചെയ്യേണ്ട ആ കാര്യം?" ശേഖേം ചോദിച്ചു.
"നിങ്ങളിലുള്ള ആണുന്ങളെല്ലാം പരിച്ഛഏദന ഏറ്റ് ഞന്ങളെ പോലെ ആവുകയാണങ്കിൽ ഞന്ങളുടേ സ്ത്രികളെ നിന്ങൾക്ക് തരുന്നതിലും നിന്ങളുടെ സ്ത്രികളെ ഞന്ങൾ വിവാഹം കഴിക്കുകയും നിന്ങളോടൊത്ത് താമസിച്ചു ഒരു ജനം ആയിതീരുകയും ചെയ്യാം. നിങ്ങൾക്ക് ഇതു സമ്മതമാണങ്കിൽ ദീനയെ ശേഖേമിനു വിവാഹം കഴിച്ചു നൽകാം. നിന്ങൾക്കിത് സമ്മതമല്ലങ്കിൽ ദീനയെ ഞന്ങൾ കൂട്ടിക്കൊണ്ട് വരും..." യാക്കോബിന്റെ ആൺമക്കൾ പറഞ്ഞു.

യാക്കോബിന്റെ ആണ്മക്കൾ പറഞ്ഞതു ശേഖേമിനും ഹമോരിനും സമ്മതിച്ചു. അവർ യാക്കൊബിനോടും അവന്റെ ആണ്മക്കളോടും യാത്ര പറഞ്ഞിറന്ങി. അവർ ഇരുവരും കൂടി ശേഖേം പട്ടണത്തിന്റെ വാതിക്കൽ എത്തി ശേഖേമിലെ പട്ടണത്തിലെ പുരുഷന്മാരെയെല്ലാം കൂട്ടിവരുത്തിയിട്ട് യാക്കോബിന്റെ ആൺമക്കൾ പറഞ്ഞത് ശേഖേം പട്ടണത്തിലെ പുരുഷന്മാരോട് പറഞ്ഞു.
"നമ്മൾ പരിച്ഛഏദന ഏൽക്കുകയാണങ്കിൽ നമുക്ക് അവരുടെ ഇടയിൽ നിന്ന് വിവാഹം കഴിക്കുകയും നമ്മുടെ സ്ത്രികളെ അവർ വിവാഹം കഴിക്കുകയും ഒരുമിച്ച് പാർക്കുകയും ചെയ്യും. അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും ഒക്കെ നമ്മുടെ കൂടി ആകും. അതിനു നമ്മൾ അവർ പറയുന്നതുപോലെ പരിച്ഛഏദന ചെയ്യണമെന്ന് മാത്രം"

ഹമോരിന്റെയും അവന്റെ മകനായ ശെഖേമിന്റെയും വാക്കുകൾ ശെഖേം പട്ടണത്തിലെ ആണുങ്ങളെല്ലാം അനുസരിച്ചു. പട്ടണത്തിലെ ആണുന്ങളേല്ലാം പരിച്ഛഏദന ചെയ്തു. അവരെല്ലാം പരിച്ഛഏദന ചെയ്തതിന്റെ മൂന്നാം ദിവസം പട്ടണത്തിലെ ആണൂന്ങളെല്ലാം വേദനപ്പെട്ടിരിക്കൂമ്പോൾ ദീനയുടെ സഹോദരന്മാരായ ശിമയോനും ലേവിയും വാളെടെത്തുകൊണ്ട് പട്ടണത്തിലേക്ക് ചെന്നു. ആ പട്ടണത്തിലെ ആണുങ്ങളെയെല്ലാം കൊന്നു കളഞ്ഞു. അവർ ശേഖേമിന്റെ വീട്ടിൽ കയറി ഹമോരിനേയും ശെഖേമിനേയും വാളുകൊണ്ട് വെട്ടിക്കൊന്നു.
യാക്കോബിന്റെ പുത്രന്മാർ ആ പട്ടണത്തെ കൊള്ളയടിച്ചു. ദീനയെ ശെഖേമിന്റെ വീട്ടിൽ നിന്നു കൂട്ടിക്കോണ്ടും വന്നു. തന്ങളുടെ സഹോദരിയോട് ഒരു വേശ്യയോട് എന്നു പോലെ പെരുമാറിയ ശെഖേമിനേയും അവന്റെ പട്ടണത്തേയും യാക്കോബിന്റെ ആൺമക്കൾ നശിപ്പിച്ചു.

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ആത്മവിശ്വാസം ലഭിക്കാന്‍

ആത്മവിശ്വാസം ലഭിക്കാന്

ഇന്ഗ്രിഡ് ബെര്ഗ്മന് അതിമനോഹരമായ അഭിനയം കാഴ്ചവച്ച പ്രസിദ്ധമായൊരു ചലച്ചിത്രമാണ് “ജോന് ഓഫ് ആര്ക്, വാള്ട്ടര് വാംഗ്നര് നിര്മിച്ച ഈ ഐതിഹാസികചിത്രം സംവിധാനംചെയ്തിരിക്കുന്നതു വിക്ടര് ഫ്ളെമിംഗാണ്.

പതിനഞ്ചാം നൂറ്റാണ്ടിലെ ഫ്രാന്സിന്റെയും ഫ്രാന്സിന്റെ വീരനായികയായ ജോന് ഓഫ് ആര്ക് എന്ന ഗ്രാമീണപെണ്കൊടിയുടെയും കഥ പറയുന്ന ഈ ചിത്രം എല്ലാരീതിയിലും വന്വിജയമായിരുന്നു.

ഫ്രാന്സിലെ ലൊറെയ്ന് എന്ന കൊച്ചുഗ്രാമത്തില് ജീവിച്ചിരുന്ന ജോനു ദൈവത്തിന്റെ സന്ദേശം ആദ്യമായി ലഭിച്ചത് 1428-ല് ആയിരുന്നു. എന്തായിരുന്നെന്നോ ഈ പതിനാറുകാരിക്കു ലഭിച്ച സന്ദേശം? നൂറു വര്ഷത്തിലേറെയായി ബ്രിട്ടനുമായി ഏറ്റുമുട്ടി തോറ്റു നശിച്ചുകൊണ്ടിരുന്ന ഫ്രാന്സിനു ജോന് നേതൃത്വം കൊടുക്കണം! ബ്രിട്ടനെ ഫ്രാന്സിന്റെ മണ്ണില്നിന്നു പായിച്ചു ഫ്രാന്സിനെ വീണ്ടും ശരിക്കും സ്വതന്ത്രയാക്കണം!

ദൈവത്തിന്റെ ഈ സന്ദേശമുണ്ടായപ്പോള് അവള് ആദ്യം ഓടിയൊളിക്കാനാണ് ശ്രമിച്ചത്. അബലയായ താന് എങ്ങനെ ഫ്രാന്സിനു നേതൃത്വം നല്കുമെന്നായിരുന്നു അവളുടെ ചിന്ത.

എന്നാല്, ദൈവത്തിന്റെ സ്വരം വീണ്ടും വീണ്ടും അവള് കേട്ടപ്പോള് അവള്ക്ക് ആത്മധൈര്യം ലഭിച്ചു. ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചുകൊണ്ട് അവള് ചാള്സ് രാജാവിനെ മുഖംകാണിക്കുവാനെത്തി. രാജസന്നിധിയിലെത്തിയ അവള് ധൈര്യസമേതം ദൈവത്തിന്റെ സന്ദേശം രാജാവിനെ അറിയിച്ചു.

ബ്രിട്ടനോട് ഏറ്റുമുട്ടാനാണു ദൈവത്തിന്റെ സന്ദേശം എന്നു കേട്ടപ്പോള് രാജാവിന്റെ കാല്മുട്ടുകള് കൂട്ടിയിടിച്ചു. പേരില് മാത്രം രാജാവായിരുന്ന അദ്ദേഹത്തിന് അല്പംപോലും ആത്മവിശ്വാസമില്ലായിരുന്നു. അക്കാര്യം രാജാവ് അവളോടു തുറന്നുപറയുകയും ചെയ്തു.

ഉടനേ ജോന് പറയുകയാണ്: സ്വന്തം ശക്തിയെക്കുറിച്ചുള്ള സംശയങ്ങള് അങ്ങു മാറ്റിവയ്ക്കൂ. അങ്ങേയ്ക്കു വേണ്ടതു ദൈവത്തിലുള്ള വിശ്വാസമാണ്. അപ്പോള്, അങ്ങേയ്ക്ക് അങ്ങയില്ത്തന്നെ വിശ്വാസമുണ്ടാകും.

ജീവിതവിജയത്തിന് ഏറെ ആവശ്യമുള്ള ഗുണങ്ങളിലൊന്നാണ് ആത്മവിശ്വാസം. പക്ഷേ, പലപ്പോഴും ഈ ഗുണം നമ്മില്നിന്ന് ഏറെ അകന്നുനില്ക്കുന്നു എന്നതാണു വസ്തുത. നമുക്ക് ആവശ്യത്തിനുമാത്രമുള്ള ആത്മവിശ്വാസമില്ലാത്തതുകൊണ്ടു നാം വിജയിക്കേണ്ട പലയിടത്തും പരാജയപ്പെട്ടുപോകുന്നു.

ആത്മവിശ്വാസമില്ലാത്ത അബലയായിരുന്നു ജോന് ഓഫ് ആര്ക്. എന്നാല്, ദൈവത്തില് അവള് വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തപ്പോള് അവള്ക്ക് ആത്മവിശ്വാസം താനേ ഉണ്ടായി. തന്മൂലമാണ്, ആത്മവിശ്വാസം ഉണ്ടാകുവാന് ആദ്യം വേണ്ടതു ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ് എന്ന് അവള് രാജാവിനോടു പറഞ്ഞത്.

ആത്മവിശ്വാസം ഉണ്ടാകുന്നതിനു നമുക്കും ആദ്യം വേണ്ടത് നമ്മുടെ സ്നേഹപിതാവായ ദൈവത്തിലുള്ള ഉറച്ചവിശ്വാസമാണ്. ദൈവത്തില് ഉറച്ചവിശ്വാസം നമുക്കുണ്െടങ്കില് അതിന്റെ ഫലമായി ശരിയായ ആത്മവിശ്വാസം നമുക്കുണ്ടായിക്കൊള്ളും.

ബ്രിട്ടനെതിരായി പടയാളികളെ അണിനിരത്തുന്നതിനിടയില് ജോന് ഒരിക്കല് പടയാളികളോടു പറഞ്ഞു: നമ്മിലും നമ്മുടെ കൈകളിലും യാതൊരു ശക്തിയുമില്ല. നാം ദൈവത്തിന്റെ പടയാളികളായി മാറിയാലേ നമുക്കു വിജയിക്കാനാവൂ.

അവള് പറഞ്ഞത് എത്രയോ ശരി! നാം നമ്മില്ത്തന്നെ ആശ്രയിച്ചാല് നമുക്കൊന്നും നേടാനാവില്ല. എന്നാല്, ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചാല് ആത്മവിശ്വാസത്തോടെ നമുക്കു പോരാടാനും വിജയിക്കാനും സാധിക്കുമെന്നതില് സംശയംവേണ്ട.

ദൈവത്തിന്റെ പടയാളികളായി മാറി ആത്മവിശ്വാസത്തോടെ യുദ്ധംചെയ്തു വിജയിക്കുവാന് പോരാളികളെ ഉപദേശിച്ച ഒരവസരത്തില് ജോന് അവരോടു പറഞ്ഞു: നമുക്കു വിജയം ലഭിക്കണമെങ്കില് നാം ആ വിജയം അര്ഹിക്കുന്നവരാകണം.

അപ്പോള് പടയാളികള് ജോനോടു ചോദിച്ചു: അതിനു ഞങ്ങള് എന്തുചെയ്യണം?

ഈ ചോദ്യത്തിനു ജോന് കൊടുത്ത മറുപടി ശ്രദ്ധേയമായിരുന്നു. അവള് പറഞ്ഞു: നിങ്ങള് നിങ്ങളുടെ ആത്മാക്കളെ കഴുകി ശുദ്ധമാക്കുക.

നമ്മില് ശരിയായ ആത്മവിശ്വാസം എപ്പോഴും ഉണ്ടാകണമെങ്കില് നമ്മുടെ മനസ്സും ഹൃദയവും എപ്പോഴും ശുദ്ധമായിരിക്കുവാന് നാം ശ്രദ്ധിച്ചേ മതിയാകൂ. അഴുക്കുപുരണ്ട ആത്മാവില് ശരിയായ ആത്മവിശ്വാസം ഒരിക്കലും കുടികൊള്ളുകയില്ല എന്നതാണു സത്യം.

ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും നമ്മിലുള്ള അവിടുത്തെ സാന്നിധ്യവുമാണ് നമ്മുടെ ആത്മവിശ്വാസത്തിന്റെ കാതല്. തന്മൂലം നമ്മുടെ ദൈവവിശ്വാസവും നമ്മിലുള്ള അവിടുത്തെ സാന്നിധ്യത്തിന്റെ ഏറ്റക്കുറച്ചിലുമനുസരിച്ചായിരിക്കും നമ്മുടെ ആത്മവിശ്വാസവും നിലകൊള്ളുന്നത്.

ജോന്റെ കഥയിലേക്കു മടങ്ങിവരട്ടെ: ജോന് നേതൃത്വംനല്കിയ ഫ്രഞ്ച്പടയാളികള് ബ്രിട്ടനെതിരേ ഒന്നൊന്നായി പല നേട്ടങ്ങള് നേടി. ഫ്രാന്സിലെ തങ്ങളുടെ അവസാനതാവളവും ഉപേക്ഷിക്കേണ്ടിവരുമെന്നു കണ്ടപ്പോള് ബ്രിട്ടീഷുകാര് ജോന്റെ അറിവുകൂടാതെ ഫ്രാന്സിലെ രാജാവുമായി സന്ധിയുണ്ടാക്കി.

അംഗീകരിക്കാവുന്ന നടപടിയായിരുന്നില്ല ഇത്. അവള് ബ്രിട്ടനുമായി യുദ്ധം തുടര്ന്നു. പക്ഷേ, ഇത്തവണ അവള് തടവുകാരിയാക്കപ്പെടുകയും ബ്രിട്ടീഷുകാര് അവളെ തീയില് ചുട്ടെരിക്കുകയും ചെയ്തു. ജോനെ രക്തസാക്ഷിയാക്കി മാറ്റിയ ഈ സംഭവത്തോടുകൂടിയാണ് സിനിമയിലെ കഥ അവസാനിക്കുന്നത്.

ഒറ്റനോട്ടത്തില് പരാജയമെന്നു തോന്നാവുന്ന അവളുടെ അന്ത്യം യഥാര്ഥത്തില് വന്വിജയമായിരുന്നു. കാരണം, ഈ രക്തസാക്ഷിത്വംവഴിയാണ് അവള് ഫ്രാന്സിന്റെ വീരനായികയായി മാറുകയും വിശുദ്ധയായി സഭയില് പിന്നീട് പ്രഖ്യാപിക്കപ്പെടുകയും ചെയ്തത്.

ജോന്റെ ആത്മവിശ്വാസം ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തില്നിന്ന് ഉടലെടുത്തതായിരുന്നു. ദൈവവിശ്വാസത്തില് അധിഷ്ഠിതമായ ആത്മവിശ്വാസം നമുക്കും രൂപപ്പെടുത്താന് ശ്രമിക്കാം. അങ്ങനെയുള്ള ആത്മവിശ്വാസം തീര്ച്ചയായും വിജയത്തിലേക്കു നമ്മെ നയിക്കും.



.

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

സഭാ സമാധാനചിന്തകള്‍

സഭാ സമാധാനചിന്തകള്
മാത്യുസ് അപ്രേം മെത്രപ്പോലീത്ത
ആമൂഖം
മലങ്കര സഭാ തര്ക്കങ്ങള്ക്കും കേസുകള്ക്കും നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ്. സഭാതര്ക്കങ്ങള് സംബന്ധിച്ച് അനേകം കോടതി വിധികള് ഇതിനോടകം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.എന്നാല് ശാശ്വതമായ ഒരു പരിഹാരത്തിനും സമാധാനത്തിനും ഇതുവരേയും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്ത്ഥ്യം. കേവലം ഒരു കോടതി വിധിയിലൂടെ മാത്രം ഈ വിഷയം പരിഹരിക്കുവാന് സാധിക്കുകയില്ലായെന്ന് തെളിഞ്ഞിരിക്കുന്നു.ഈ പശ്ചാത്തലത്തില് അടുത്ത കാലത്ത് ബഹു.കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരാമര്ശങ്ങള് വളരെ ശ്രദ്ധേയമാണ്.കോടതിക്ക് പുറത്ത് മദ്ധ്യസ്ഥ ശ്രമത്തിലൂടെ സഭാ തര്ക്കങ്ങള്ക്ക് പരിഹാരം കാണണമെന്നും,യോജിക്കുവാന് സാധിക്കുകയില്ലായെങ്കില് പരസ്പരം ഇരു സഭകളായി പിരിയണമെന്നുള്ള കോടതിയുടെ വിലയിരുത്തല് സഭാ സമാധാനത്തിന് പുതിയ സാധ്യതകള് തുറന്നിരിക്കുന്നു.ബഹു.കോടതിയുടെ ഈ കണ്ടെത്തല് യാക്കോബായ സഭ വര്ഷങ്ങളായി ഉന്നയിക്കുന്ന അഭിപ്രായത്തിന്റെയും നിലപാടിന്റെയും സാധുകരണമാണ്.
സമാധാനം അനുരജ്ഞനത്തിലൂടെ
സഭാ സമാധാനത്തിന് പ്രായോഗികമായ ഒരു സമീപനം പരസ്പര ധാരണയോടുകൂടെ രണ്ട് സഭകളായി പിരിയുക എന്നതാണ് .വ്യത്യസ്ഥമായ ഭരണസംവിധാനങ്ങളോടും ഭരണഘടനകളോടും കൂടി യാക്കോബായ – ഓര്ത്തഡോക്സ് സഭകള് രണ്ട് സഭകളായി ഇവിടെ പ്രവര്ത്തിച്ചുവരുന്നു.കേരളത്തിലെ ക്രൈസ്തവ സമൂഹവും ഇതര സമൂഹങ്ങളും യാക്കോബായ ഓര്ത്തഡോക്സ് സഭകളെ ഇരു വിഭാഗമായിട്ടല്ല രണ്ട് പൂര്ണ്ണ സഭകളായി അംഗീകരിച്ച് പോരുന്നു. എക്യുമെനിക്കല് രംഗങ്ങളിലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഇരു സഭകള്ക്കും തുല്യ പ്രാധാന്യം ഇപ്പോള് നിലവിലുണ്ട്. ഈ യാഥാര്ത്ഥ്യം ഉള്കൊണ്ട് കൊണ്ട് സഭാ സമാധാനത്തെ ലയനമായി മാത്രം കാണാതെ പരസ്പര സഹവര്ത്തിത്വമായി കാണുന്നതാണ് പ്രായോഗികമായ മാര്ഗ്ഗം.എല്ലാത്തിലും ഉപരി ഇരു സഭകളും തമ്മില് വേദശാസ്ത്രപരമായ കാഴ്ച്ചപ്പാടുകളില് ഇപ്പോള് വ്യത്യാസങ്ങള് നിലനില്ക്കുന്നുണ്ട്.
വേദശാസ്ത്ര വ്യതിയാനങ്ങള്
സഭകള് തമ്മിലുള്ള തര്ക്കം കേവലം ഭരണപരമായ പ്രശ്നമായോ പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള പ്രശ്നമായോ നിസ്സാരവല്ക്കരിക്കുവാന് സാധിക്കുകയില്ല. ഇതില് വേദശാസ്ത്രപരമായ വ്യത്യസ്ത കാഴ്ചപ്പാടുകള് കൂടി അന്തര്ലീനമായിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു കോടതി വിധിയിലൂടെ മാത്രം പരിഹാരം കണ്ടെത്തുവാന് സാധിക്കുകയില്ല. താഴെ പറയുന്ന ചില വേദശാസ്ത്ര പ്രശ്നങ്ങളില് ഇരു സഭകള്ക്കും വ്യത്യസ്ഥമായ കാഴ്ചപ്പാടുകളുണ്ട്.
A-വി. പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനം- യാക്കോബായ സുറിയാനി സഭയുടെ സഭാ വിജ്ഞാനീയത്തിലെ ഒരു അടിസ്ഥാന ചിന്തയാണ് വി. പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനവും പ്രത്യേക നിയോഗവും. യാക്കോബായ സഭയുടെ എപ്പിസ്കോപ്പസി ഈ വേദശാസ്ത്ര ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഈ ആശയം സഭയുടെ ആരാധനാ ക്രമങ്ങളില് ഏറെ പ്രതിഫലിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ ഉറവിടം വി. പത്രോസിനാല് സ്ഥാപിക്കപ്പെട്ട പരി.അന്ത്യോഖ്യാ സിംഹാസനത്തില് നിന്നുമാണെന്ന് സഭ പഠിപ്പിക്കുന്നത് ഈ ആശയത്തില് നിന്നു കൊണ്ടാണ്. പരി. അന്ത്യോഖ്യാ സിംഹാസനം വി. പത്രോസ് ശ്ലിഹായുടെ ശ്ലൈഹീകമായ പിന്തുടര്ച്ചയുടെ പ്രതീകമാണ്. പരി.പാത്രിയര്ക്കീസ് ബാവായുടെ പരമ മേലദ്ധ്യക്ഷ സ്ഥാനം ഇതോടൊപ്പം ചേര്ന്ന് ചിന്തിക്കേണ്ടതാണ്. പരി.പാത്രിയര്ക്കീസ് ബാവാ പരി.സഭയില് ഐക്യത്തിന്റെ പ്രതീകവും വി. പത്രോസിന്റെ ശ്ലൈഹീക പിന്തുടര്ച്ച നിലനിര്ത്തുന്ന വ്യക്തിയുമാണ്.
B-ദേശീയ സ്വതന്ത്ര സഭ – സഭയുടെ സാര്വ്വ ലൗകീകത സംബന്ധിച്ച് ഇരു സഭകളും തമ്മില് കാഴ്ചപ്പാടില് വ്യത്യാസം നിലനില്ക്കുന്നുണ്ട്.സഭയെന്നാല് സ്വയ ശീര്ഷകത്വമുള്ള ദേശീയ സഭയായി ഓര്ത്തഡോക്സ് സഭ വ്യാഖ്യാനിക്കുന്നുണ്ട്.സഭയുടെ അതിര്ത്തി രാഷ്ട്രത്തിന്റെ അതിര്ത്തിയായി പരിമിതപ്പെടുത്തുന്നതില് ഗൗരവമായ അപാകതകള് നിലനില്ക്കുന്നുണ്ട്.സഭയെ ഇടുങ്ങിയ ദേശീയതയുടെ കാഴ്ചപ്പാടില് വിലയിരുത്തുന്നത് സഭയുടെ അടിസ്ഥാന സ്വഭാവത്തിന് എതിരാണ്.യാക്കോബായ സഭയുടെ ചിന്തയില് സഭയുടെ അതിര്ത്തി രാഷ്ട്രത്തിന്റെ അതിര്ത്തിയായി പരിമിതപ്പെടുത്തുന്നില്ല. മറിച്ച് സഭയെ കാണുന്നത് രാഷ്ട്ര അതിര്ത്തികള്ക്കും അപ്പുറമായിട്ടാണ്. അതായത് ഒരു സഭയില് വിവിധ രാജ്യക്കാര്, വംശത്തിലുള്ളവര്, വിവിധ ഭാഷ സംസാരിക്കുന്നവര് എന്നിങ്ങനെ നാനാത്വം നിലനില്ക്കുന്നുണ്ട്.അതുകൊണ്ട് തന്നെ സഭ സാര്വ്വലൗകീകവും രാഷ്ട്രത്തിന്റെ അതിര്വരമ്പുകള്ക്ക് അപ്പുറവുമാണ്.
C-വിദേശാധിപത്യം
ഓര്ത്തഡോക്സ് സഭയില് ഉത്ഭവിച്ചിരിക്കുന്ന മറ്റൊരു വാദമാണ് സഭാ ഭരണ സംവിധാനത്തെയും സഭാ ശുശ്രുഷയേയും വിദേശാധിപത്യമായി ചിത്രികരിക്കുന്നത്. ഉദാഹരണത്തിന് മദ്ധ്യപൗരത്യ ദേശത്ത് താമസിക്കുന്ന ഒരാള്ക്ക് ഭാരതത്തിലെ സഭയുടെ തലവനാകുവാന് സാധിക്കുകയില്ല എന്ന വാദം . സഭയില് വ്യത്യസ്ഥ രാജ്യങ്ങളില് നിന്നുള്ളവരുള്ളതു കൊണ്ടും സഭാ ഗാത്രത്തില് എല്ലാവരും ഒന്നായിരിക്കുന്നതു കൊണ്ടും സ്വദേശി-വിദേശി വാദം സഭയുടെ അടിസ്ഥാന സ്വഭാവത്തിനെതിരാണ്. സഭയെക്കുറിച്ചുള്ള ഇടുങ്ങിയ കാഴ്ചപ്പാടില് നിന്ന് കൊണ്ട് പരി.പാത്രിയര്ക്കീസ് ബാവായെ വിദേശിയായി ചിത്രികരിക്കുകയും സഭാ ഭരണ സംവിധാനത്തെ സാമ്രാജത്വ അധിനിവേശമായി വിലയിരുത്തുകയും ചെയ്യുന്നത് വലിയ അബദ്ധമാണ്.ഇങ്ങനെ ചിന്തിക്കുമ്പോള് തോമാ ശ്ലീഹായും യേശു ക്രിസ്തുവും ക്രൈസ്തവ സഭ തന്നെയും വൈദേശികമായിത്തീരും.യാക്കോബായ സഭയുടെ കാഴ്ചപ്പാടില് സഭാ ഭരണസംവിധാനത്തെ കോളനി വാഴിച്ചയായി ചിത്രികരിക്കുന്നതിനു എതിരാണ്. കാരണം ക്രിസ്തുവെന്ന ശരീരമാകുന്ന സഭയില് എല്ലാ രാജ്യക്കാരും ഒന്നായി നിലനില്ക്കുന്നു.
ഓര്ത്തഡോക്സ് സഭ തങ്ങളുടെ വാദങ്ങള്ക്കനുസരിച്ച് അതിന്റെ ചരിത്രവും ആരാധനയും തിരുത്തുകയും തങ്ങളുടെ വാദങ്ങള് സാധുകരിക്കുന്നതിന് പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.ഇതില് പലതും യാക്കോബായ സഭയ്ക്ക് അസ്വീകാര്യമാണ്. ഇപ്രകാരം വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകള് നിലനില്ക്കുന്നത് കൊണ്ട് പരസ്പരം അംഗീകരിച്ച് ഇരു സഭകളായി പിരിയുന്നതാണ് അഭികാമ്യം.
D-സമാധാനത്തിന്റെ വേദശാസ്ത്രം
വി. വേദപുസ്തകത്തില് സമാധാനമെന്ന ആശയം വ്യത്യസ്ഥതകള് അംഗീകരിക്കാതെ കേവലം ഒന്നായി ലയിക്കുന്നത് മാത്രമല്ല, വേദപുസ്തകം സമാധാനത്തെ വിശാലമായ അര്ത്ഥത്തിലാണ് കാണുന്നത്.സമാധാനത്തിന് എബ്രായ ഭാഷയില് ‘ശാലോം’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിന്റെ അര്ത്ഥം വളരെ സമഗ്രമായി ഉള്ക്കൊള്ളേണ്ടതാണ്. ഇതിന് വ്യക്തികളുടേയും സമൂഹങ്ങളുടേയും പൂര്ണ്ണത എന്നര്ത്ഥം കല്പ്പിച്ചിരിക്കുന്നു. ബന്ധങ്ങളുടെ പൂര്ണ്ണതയും സഹവര്ത്തിത്വവും സമത്വവും സ്വാതന്ത്രവും പരസ്പര അംഗീകാരവും എല്ലാം സമാധാനത്തിന്റെ വിവിധ ഭാവങ്ങളാകുന്നു. (സങ്കീ.129-7 യിരമ്യാവ് 29-7) സമാധാനത്തിന് ശത്രുതയില്ലാത്ത ഐക്യം നിലനില്ക്കുന്ന സ്നേഹപരമായ ഒരു പുതിയ ബന്ധമായി വേദപുസ്തകം കാണുന്നു.1 രാജാ.-5-12 സമാധാനത്തെ യുദ്ധമില്ലാത്ത അവസ്ഥയായും വിവാദങ്ങളും യുദ്ധങ്ങളും കലഹങ്ങളുമില്ലാത്ത അവസ്ഥയായി വേദപുസ്തകം കാണുന്നുണ്ട് (ന്യായ-4-17 1 ശമു-7-14 യിര.9-8 സങ്കീ-28-3)വി. വേദപുസ്തകം സമാധാനത്തെ നീതിയുമായിട്ടും ബന്ധപ്പെട്ടാണ് ചിന്തിക്കുന്നത്. നീതിപൂര്വ്വമായ ഒരു സമൂഹത്തിന് മാത്രമേ യഥാര്ത്ഥ സമാധാനം കണ്ടെത്തുവാന് സാധിക്കുകയുള്ളു (ആമോസ് 4-1). മേല്പ്രസ്താവിച്ചതില് നിന്ന് ചിന്തിക്കുമ്പോള് സമാധാനമെന്ന ആശയം കേവലം ഒന്നായി ചേരല് മാത്രമല്ല മറിച്ച് സഹവര്ത്തിത്വവും ,തുല്യതയും, പരസ്പര അംഗീകാരവും, സ്വാതന്ത്രവും, ബഹുലതയുടെ അംഗീകാരം എന്നിവയെല്ലാമാണ്.
ക്രിസിതീയ സമാധാനത്തിന്റെ അടിസ്ഥാനം യേശുക്രിസ്തുവാകുന്നു.സമാധാനത്തിന്റെ പ്രധാനമായ ഒരു വശമാണ് അനുരജ്ഞനം. യേശു ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യം തന്നെ സൃഷ്ടിയോടുള്ള ദൈവത്തിന്റെ അനുരജ്ജനമാണല്ലോ.സഭ വിളിക്കപ്പെട്ടിരിക്കുന്നത് മനുഷ്യവതാരത്തിന്റെ ഈ മഹത്വരമായ ലക്ഷ്യം വര്ത്തമാന കാലത്ത് യാഥാര്ത്ഥ്യവല്ക്കരിക്കുന്നതാണ്.സഭ തന്നെ അനുരജ്ഞനം പ്രാപിച്ച സമൂഹമാണല്ലോ.പരസ്പരം മല്സരിക്കുന്ന സഭകള്ക്ക് ഈ ദൗത്യം പ്രായോഗികമാക്കുവാന് സാധിക്കുകയില്ല.സഭ സമാധാനം നിലനിര്ത്തുന്നതിന് അനുരജ്ഞനത്തിലൂടെ പരസ്പര ധാരണയിലൂടെ ഇരു സഭകളായി വേര്പിരിയുന്ന് ഏറെ അഭികാമ്യമാണ്.
ഉപസംഹാരം
മേല്പ്രസ്താവിച്ചതില് നിന്നും സഭാ സമാധാനത്തിന് യാക്കോബായ ഓര്ത്തഡോക്സ് വിഭാഗങ്ങള് ഇരു സഭകളായി വേര്പിരിയുന്നത് ഉചിതമാണ്. കാരണം ഒന്നായി പോകുന്നതിനുള്ള സാഹചര്യം കുറവാണ്.ഇതുവഴി കേസുകള്ക്ക് അന്ത്യ കുറിക്കുന്നതിനും ക്രിസ്തീയ സാക്ഷ്യം നിലനിര്ത്തുന്നതിനും സാധിക്കും.മദ്ധ്യസ്ഥതയിലൂടെ പരസ്പരം അംഗീകരിച്ച് ഇരു സഭകളായി വേര്പിരിഞ്ഞ് മലബാര് ഭദ്രാസനത്തിലെ സഭാ പ്രശ്നങ്ങള് യാക്കോബായ – ഓര്ത്തഡോക്സ് സഭകള് പരിഹരിച്ചത് ഏറെ ശ്ലാഘനീയവും മാതൃകപരവുമാണ്.ഇന്നത്തെ പശ്ചാതലത്തില് മലങ്കര സഭയിലെ മുഴുവന് പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഈ രീതി സഹായകമാണ്.കോടതിക്ക് പുറത്ത് ചര്ച്ചകളിലൂടെ പരിഹരിക്കുവാന് കഴിയുമെന്നതിന് മലബാര് ഭദ്രാസനം മാതൃകയാണ്.

മലങ്കര യാക്കോബായ സുറിയാനി സഭ അറിവിന്റെ നുറുങ്ങുകൾ (ഭാഗം-1)

മലങ്കര യാക്കോബായ സുറിയാനി സഭ
അറിവിന്റെ നുറുങ്ങുകൾ (ഭാഗം-1)

1-അടച്ചുതുറ
കേരളത്തിലെ പ്രാചീന ക്രിസ്ത്യാനികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി വിവാഹം കഴിഞ്ഞ് നാലാം ദിലസം നടത്തിവരുന്ന ഒരു ചടങ്ങാണ് അടിച്ചുതുറ. മണവാളനും തോഴരും മണവറയില് കയറി കതകടച്ചിരിക്കുമ്പോള് മണവാട്ടിയുടെ മാതാവ് വാതില് തുറക്കാന് അപേക്ഷിക്കും സ്വര്ണ്ണം, വസ്ത്രങ്ങള്, പശുക്കള് എന്നിങ്ങനെ പലതും നല്കാമെന്നു വാഗ്ദാനം ചെയ്തതിനുശേഷമേ വാതില് തുറക്കുകയുളളൂ. ഈ ചടങ്ങാണ് അടച്ചുതുറ. അമ്മായിയമ്മയെ ഇങ്ങനെ അല്പം വിഷമിപ്പിച്ചില്ലാ എങ്കില് വിവാഹബന്ധം ഭംഗിയാവില്ല എന്ന വിശ്വാസം നിലനിന്നിരുന്നതാണ് ഈ ചടങ്ങിനു കാരണം. ഈ അവസരത്തില് പാടുന്ന പാട്ടിന് ”അടച്ചുതുറപ്പാട്ട്” എന്നു പറഞ്ഞിരുന്നു. ഈ രീതി ഇപ്പോള് നിലവിലുളളതായി അറിവില്ല.
2-അടിമവയ്ക്കല്
വിശുദ്ധരില് നിന്നുളള ആത്മീയ സംരക്ഷണത്തിനു വേണ്ടി കുഞ്ഞുങ്ങളെ ദൈവാലയത്തില് പ്രത്യേകമായി സമര്പ്പിക്കുന്നതിനാണ് അടിമവയ്ക്കല് എന്നു പറയുന്നത്. അടിമവയ്ക്കുമ്പോള് ദൈവാലയത്തില് കൊടുക്കുന്ന പണമാണ് അടിമപ്പണം. അടിമവയ്ക്കപ്പെട്ട കുഞ്ഞിന്റെ പേരില് ആണ്ടുതോറും ആ പളളിയില് അടിമപ്പണം കൊടുക്കാറുണ്ട്. അടിമവയ്ക്കല് സമ്പ്രദായം പഴയനിയമകാലത്തും ഉണ്ടായിരുന്നു.
3-അനാഫോറ
ഉന്നതങ്ങളിലേയ്ക്ക് ഉയര്ത്തുക, സമര്പ്പിക്കുക എന്നൊക്കെയാണ് ഈ പദത്തിന് അര്ത്ഥം. വിശ്വാസ പ്രമാണത്തിനു ശേഷം പട്ടക്കാരന് പദവില് കയറി നടത്തുന്ന പ്രാര്ത്ഥന മുതല് ഹൂത്തോമ്മോ വരെയുളള ശുശ്രൂഷാക്രമത്തന് അനാഫോറ എന്നു പറയുന്നു. വിശ്വാസികളുടെ ശുശ്രൂഷ തുടങ്ങുന്നതനുശേഷം നടക്കുന്ന പ്രധാന ചടങ്ങായ ശോശപ്പാ ഉയര്ത്തലിനെ അടിസ്ഥാനമാക്കിയാണ് അനാഫോറ എന്ന് പേരു വന്നത്.
4-അരമന
നമ്പുതിരിമാര് തുടങ്ങിയ ഉന്നതജാതിക്കാരുടെ ഭവനത്തിന് കേരളത്തില് മന ഭവനം എന്നു പറയുന്നു. അരചന്റെ (രാജാവിന്റെ) മന അഥവാ ഭവനം എന്ന അര്ത്ഥത്തിനാണ് അരമന എന്ന പദത്തിന്റെ പ്രയോഗം. സഭയുടെ ഭരണാധികാരികള് എന്ന നിലയില് മെത്രാപ്പോലിത്തന്മാരെ അരചന്മാര് എന്നു കരുതുകയും അവര് താമസിക്കുന്ന ഭവനം അരമന എന്നറിയപ്പെടുകയും ചെയ്തു. തന്മൂലം അരമനയ്ക്ക് രാജകീയതയുടെ പരിവേഷമുണ്ടായി.
5-അരുളിക്ക
വി. കുര്ബ്ബാനയും, വാങ്ങിപ്പോയ വിശുദ്ധരുടെ തിരുശേഷിപ്പുകളും മറ്റും സൂക്ഷിക്കുന്ന പേടകമാണ് അരുളിക്ക. റോമന് കത്തോലിക്ക സഭയില് വി. കുര്ബ്ബാന എഴുന്നളളിച്ചുകൊണ്ടു പോകുന്നത് അരുളിക്കയില് വച്ചുകൊണ്ടാണ്. റാസായ്ക്ക് നേത്യത്വം കൊടുക്കുന്ന പട്ടക്കാര് വിശ്വാസികളെ ആശിര്വദിക്കുന്നതിന് അരുളിക്ക ഉപയോഗിക്കുന്നു.
6-അല്മായര്
”അല്മാ” (ലോകം) എന്ന സുറിയാനി പദത്തില് നിന്നാണ് ”അല്മായര്” എന്ന പദത്തിന്റെ ഉത്ഭവം. പട്ടത്വമില്ലാത്ത ദൈവജനത്തെ സൂചിപ്പിക്കുവാന് സുറിയാനിക്കാര് അല്മായര്, അയ്മേനി എന്നീ പദങ്ങള് ഉപയോഗിക്കുന്നു. അല്മായന് എന്നതിന് ലോകത്തില് നിന്നുളളവന് എന്നും അയ്മേനി എന്നതിന് വിശ്വാസി എന്നുമാണ് അര്ത്ഥം.
7-അഹറോന്യ ക്രമം
വി. കുര്ബ്ബാനയുടെ തൂയോബോ ശുശ്രൂഷ സമയത്ത് കാര്മ്മികന് സ്ഥാനവസ്ത്രങ്ങള് ധരിക്കുകയും ബലിവസ്തുക്കളിന്മേല് ധൂപം അര്പ്പിക്കുകയും ചെയ്യുന്ന കര്മ്മമാണ് അഹറോന്യ ക്രമം.
മഹാപുരോഹിതനായ അഹറോനും ലേവി ഗോത്രത്തില്പ്പെട്ട മറ്റു പുരോഹിതന്മാരും ധരിച്ചിരിക്കുന്ന അംശവസ്ത്രത്തെയും അവര് അര്പ്പിച്ച ധൂപത്തെയും അനുസ്മരിച്ചുകൊണ്ടാണ് അഹറോന്യക്രമം എന്നു പേരുവന്നത്..
8-ആകല് കര്സാ
സാത്താന്റെ പര്യായമായിട്ടാണ് ഈ പദം ഉപയോഗിക്കുന്നത്. രണ്ട് സുറിയാനി പദങ്ങള് ചേര്ന്നുണ്ടായ ഈ പദത്തിന് വിശക്കുന്നവന്, വയറിനു തൃപ്തി വരാത്തവന് എന്നൊക്കെയാണ് അര്ത്ഥം.
9-ആനവാതില്
ക്രൈസ്തവ ദൈവാലയത്തിന്റെ പടിഞ്ഞാറേ പ്രധാന വാതലിന് ആനവാതില് എന്നു പറഞ്ഞിരുന്നു. പളളിയുടെ മറ്റു വാതിലുകളേക്കാള് ഈ വാതലിന് വലിപ്പമുളളതുകൊണ്ടാണ് ഈ പേരു വന്നത്.
10-ആഴ്ചകളുടെ ആഴ്ച
ഉയിര്പ്പു പെരുന്നാളിനു ശേഷം ആഴ്ചയെ ”ആഴ്ചകളുടെ ആഴ്ച” എന്നു വിളിക്കുന്നു. ഉയിര്പ്പുദിനത്തില് പുതുതായി മാമോദീസാ സ്വീകരിച്ചവര്ക്കു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട ആഴ്ചയായതിനാല് ഈ ആഴ്ച ആഘോഷപൂര്വ്വം കൊണ്ടാടി വന്നിരുന്നു. ഈ ദിവസങ്ങളെ ഹേവോറൊ അഥവ വെണ്മയുടെ ദിവസങ്ങള് എന്നും പറയുന്നു.
11-ഇഗ്നാത്തിയോസ്
ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ അന്ത്യോഖ്യന് പാത്രിയര്ക്കീസിന്റെ ഔദ്യോഗിക സ്ഥാനപ്പേരാണ് ഇഗ്നാത്തിയോസ്. വി. പത്രോസിന്റെ സിംഹാസനത്തില് ആരൂഢനായ മൂന്നാമത്തെ പാത്രിയര്ക്കീസ് ആയിരുന്ന മോര് ഇഗ്നാത്തിയോസ് നൂറോനോയില് നിന്നാണ് ഈ സ്ഥാനപ്പേരിന്റെ ഉത്ഭവം. പത്രോസ്, യൗദിയോസ്, ഇഗ്നാത്തിയോസ് എന്നിവരായിരുന്നു യഥാക്രമം ഒന്നാമത്തേയും രണ്ടാമത്തേയും, മൂന്നാമത്തേയും പാത്രിയര്ക്കീസുമാര്. പത്രോസിനു ശേഷം യെഹൂദക്രൈസ്തവര്ക്കും പുറജാതിയില് നിന്നു വന്നവര്ക്കും പ്രത്യേകം മെത്രാന്മാരുണ്ടായിരുന്നു. യൗദിയോസ് കാലം ചെയ്തപ്പോള് ഇഗ്നാത്തിയോസ് ഇരുകൂട്ടര്ക്കും മെത്രാനായി. അങ്ങനെയാണ് ഇഗ്നാത്തിയോസ് ആകമാന സഭയുടെ അദ്ധ്യക്ഷനായതും തുടര്ന്ന് അന്ത്യോഖ്യന് പാത്രിയര്ക്കീസന്മാര് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന് എന്ന് വിശേഷിപ്പിക്കപ്പെടുവാന് ഇടയായതും സഭയെ ”കാതോലികം” എന്ന് ആദ്യമായി വിശേഷിപ്പിച്ചതും ആരാധനാ ഗീതങ്ങള് രണ്ടു ഗണമായി പാടുന്ന രീതി നടപ്പിലാക്കിയതും മോര് ഇഗ്നാത്തിയോസ് ആണ്.
സുറിയാനിയില് നൂറോനോ എന്ന പദത്തിന് അഗ്നിമയന് എന്നാണ് അര്ത്ഥം. യവന ഭാഷയില് ഇഗ്നാത്തിയോസ് എന്ന പദത്തിന്റെ അര്ത്ഥവും ഇതുതന്നെയാണ്.
തങ്ങളില് ആരാണ് വലിയവന് എന്ന് ശിഷ്യന്മാര്ക്കിടയില് തര്ക്കമുണ്ടായപ്പോള് യേശു ഒരു ശിശുവിനെ അടുക്കല് വിളിച്ച് അവരുടെ നടുവില് നിര്ത്തി ”ഈ ശിശുവിനെപ്പോലെ തന്നെത്താന് താഴ്ത്തുന്നവന് സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും വലിയവനാകുന്നു. ഇങ്ങനെയുളള ശിശുവിനെ എന്റെ നാമത്തില് കൈക്കൊളളുന്നവന് എന്നെ കൈക്കൊളളുന്നു” എന്നു പറഞ്ഞു (മത്താ. 18:1-5). ഈ ശിശുവാണ് പില്ക്കാലത്ത് മോര് ഇഗ്നാത്തിയോസ് നൂറോനോ എന്ന പേരില് അറിയപ്പെട്ടത് എന്ന് ചരിത്രകാരന്മാര് സാക്ഷിക്കുന്നു.
12-ഇടവക (Parish)
”ഇടപ്രഭുവിന്റെ ദേശം” എന്നാണ് ഈ പദത്തിന്റെ അര്ത്ഥം. എപ്പിസ്കോപ്പല് സഭകളില് മെത്രാപ്പോലിത്തായെ പ്രതിനിധാനം ചെയ്യുന്ന വികാരിയുടെ കീഴിലുളള സഭാംഗങ്ങളുടെ പ്രാദേശിക സമൂഹത്തിനാണ് ഇടവക എന്നു പറയുന്നത്. പുരാതന കാലത്ത് ബലിയര്പ്പണത്തിനായി ഒരേ സ്ഥലത്ത് (പളളിയില്) ഒന്നിച്ചു കൂടിക്കൊണ്ടിരുന്ന ദൈവജന സമൂഹത്തെ സൂചിപ്പിക്കുവാനായി ഇടവക എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇടവക ഒരു പ്രാദേശിക സഭ(Lockal chirch)യായും കരുതപ്പെടുന്നു.
13-ഇണ്ടറി അപ്പം
പെസഹാവ്യാഴാഴ്ച ക്രൈസ്തവ ഭവനങ്ങളില് ഉണ്ടാക്കുന്ന പ്രത്യേകതരം അപ്പമാണിത്. കുരിശിനു മുകളിലെ എന്ന പദത്തില് നിന്നാണ് ഇന്റി (ഇണ്ടറി) എന്ന പേരുണ്ടായതെന്നു പറയപ്പെടുന്നു. മാവ് പുളിപ്പിക്കാതെ ഉണ്ടാക്കുന്ന അപ്പമായതുകൊണ്ട് ”പുളിയാത്തപ്പം” എന്നും കുരുത്തോല കൊണ്ടുളള കുരിശടയാളം അപ്പത്തിന്മേള് പതിപ്പിക്കുന്നതു കൊണ്ട് ”കുരിശപ്പം” എന്നും ഇതിനു പേരുണ്ട്. യെഹൂദ പാരമ്പര്യമനുസരിച്ച് കുടുംബനാഥന്റെ നേതൃത്വത്തില് പെസഹാ അത്താഴം കഴിച്ചിരുന്നതിന്റെ പിന്തുടര്ച്ചയാണിത്.
ഗൃഹനാഥന്റെ നേതൃത്വത്തില് മാവു കുഴച്ച് അതിനു മുകളില് ഓശാന ഞായറാഴ്ച പളളിയില്നിന്നു ലഭിച്ച കുരുത്തോലയുടെ ഭാഗം കൊണ്ട് കുരിശടയാളം പതിപ്പിച്ച് ആവിയില് പുഴുങ്ങിയാണ് ഇണ്ടറി അപ്പം ഉണ്ടാകുന്നത്. ഗൃഹനാഥന് പെസഹാവ്യാഴാഴ്ച വൈകുന്നേരം ഈ അപ്പം മുറിച്ച് പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങള്ക്കു കൊടുക്കുന്നു. തേങ്ങാപ്പാലും ശര്ക്കരയും ചേര്ത്തു തിളപ്പിച്ച് അതില് ചെറുതായി മുറിച്ച പഴവും കുരുത്തോലയുടെ കഷണങ്ങളും ഇട്ടു തയ്യാറാക്കിയ മധുരപാനിയത്തില് മുക്കിയാണ് ഇണ്ടറിയപ്പം ഭക്ഷിക്കുന്നത്. അക്രൈസ്തവര്ക്ക് ഈ അപ്പം നല്കാറില്ല. ഇതിന്റെ ഒരംശംപോലും അടുത്ത ദിവസത്തേയ്ക്ക് മാറ്റി വയ്ക്കുകയോ, നിലത്തു കളയുകയോ ചെയ്യാന് പാടില്ല. അടുത്ത ബന്ധുക്കള് ആരെങ്കിലും ഒരു കുടുംബത്തില് നിന്ന് മരിച്ചുപോയിട്ടുണ്ടെങ്കില് ആ വര്ഷം ബന്ധപ്പെട്ട കുടുംബങ്ങളില് ഇണ്ടറി അപ്പം പുഴുങ്ങാറില്ല. കര്ത്താവിന്റെ തിരുവത്താഴത്തെയും ഈ ചടങ്ങിലൂടെ അനുസ്മരിക്കുന്നു.
14-ഈസ്റ്റര് കുരിശ് (പുനരുത്ഥാന സ്ലീബാ)
കുരിശ് സമാധാനത്തിന്റെ ചിഹ്നവും ജയത്തിന്റെ അടയാളവുമാണ്. ലളിതമായ തടിക്കുരിശാണ് മലങ്കര സഭ ഉപയോഗിക്കുന്നത്. ഇതിന് ഈസ്റ്റര് കുരിശ് അഥവാ പുനരുത്ഥാന സ്ലീബാ എന്നാണ് പറയുന്നത്.
ക്രൂശിതനായ ക്രിസ്തുവിലല്ല, മരണത്തെ ജയിച്ച് ഉയിര്ത്തെഴുന്നേറ്റ ക്രിസ്തുവിലാണ് പൗരസ്ത്്യ സഭകളുടെ പ്രത്യാശ. അതുകൊണ്ടാണ് തൂങ്ങപ്പെട്ട രൂപത്തോടുകൂടിയ കുരിശ് മലങ്കര യാക്കോബായ സഭ ഉപയോഗിക്കാത്തതും ഈസ്റ്റര് കുരിശിന് പ്രാധാന്യം നല്കുന്നതും.
15-ഈസ്റ്റര് തീയതി
എല്ലാ വര്ഷവും ഡിസംബര് 25-ാം തീയതിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല് ഉയിര്പ്പ് പെരുന്നാളിന് സ്ഥിരമായ തീയതി ഇല്ല. ഓരോ വര്ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ചുളള ഹാശാ ആഴ്ചയും മറ്റും ആചരിക്കാറുളളത്.
എല്ലാ സഭകളും നിസാന്മാസം 14 -ാം തീയതിയ്ക്ക് ശേഷം വരുന്ന ഞായറാഴ്ച ഉയിര്പ്പു പെരുന്നാളായി ആചരിക്കണമെന്ന് എ.ഡി 325 ല് നിഖ്യാസുന്നഹദോസ് തീരുമാനിച്ചു.ക്രിസ്തുവിന്റെ മരണം നീസാന് മാസം 14-ാം തീയതി ആയിരുന്നു. യെഹൂദ കലണ്ടറിലെ ആദ്യമാസമാണ് നീസാന്. വസന്തകാലത്ത് മാര്ച്ച് ഏപ്രില് മാസങ്ങളിലായിട്ടാണ് ഈ മാസം വരുന്നത്. യെഹൂദ പാരമ്പര്യപ്രകാരം നീസാന് മാസം 14-ാം തീയതിയാണ് പെസഹാക്കുഞ്ഞാടിനെ ബലികഴിച്ചത്. സൂര്യന് ഭൂമദ്ധ്യരേഖയില് വരുന്ന ദിവസമാണിത്. ക്രിസ്തുവര്ഷ പ്രകാരം ഇത് മാര്ച്ച് മാസം 21 ആണ്.
വസന്തകാലത്തില് സൂര്യന് ഭൂമദ്ധ്യരേഖയില് വരുന്ന ദിവസമായ മാര്ച്ച് 21 കഴിഞ്ഞുളള പൗര്ണ്ണമിക്ക് (വെളുത്തവാവ്) ശേഷം വരുന്ന ആദ്യത്തെ ഞായര് ഈസ്റ്റര് (ഉയിര്പ്പു പെരുന്നാള്) ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള് ഉളളത്. അതിന്റെ അടിസ്ഥാനത്തില് വലിയ നോമ്പിന്റെ കാലവും ഹാശാ ആഴ്ച, പെന്തക്കോസ്തി തുടങ്ങിയവയുടെ തീയതിയും ഓരോ വര്ഷവും നിശ്ചയിക്കുന്നു.
16-ഓക്സിയോസ്
”അക്സിയോസ്” എന്ന ഗ്രീക്കു പദത്തിന്റെ സുറിയാനി രൂപമാണ് ഓക്സിയോസ്. യോഗ്യത, അര്ഹത എന്നൊക്കെയാണ് ഈ പദത്തിന്റെ അര്ത്ഥം. മേല്പട്ടപദവിയിലുളളവരുടെ സ്ഥാനാരോഹണ ശുശ്രൂഷ വേളയില് കാര്മ്മികള് സ്ഥാനാര്ത്ഥിയെ ഒരു കസേരയില് ഇരുത്തി മൂന്ന് പ്രാവശ്യം ഉയര്ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. ഓരോ പ്രാവശ്യം ഉയര്ത്തുമ്പോഴും ശുശ്രൂഷയില് സംബന്ധിക്കുന്നവര് ഒന്നടങ്കം ഓക്സിയോസ് എന്ന് ഉറക്കെ പറയുന്നു. ദൈവജന ശുശ്രൂഷയ്ക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആ സ്ഥാനത്തിന് യോഗ്യനും ദൈവജനത്തിന് സ്വീകാര്യനും ആയിരിക്കണമെന്ന പാരമ്പര്യത്തില് അധിഷ്ഠിതമായ ചടങ്ങാണിത്.
17-ഓര്ത്തഡോക്സ്
ഗ്രീക്കു ഭാഷയിലെ ഓര്ത്തോസ് +ഡോക്സാ എന്നീ രണ്ടു വാക്കുകള് ചേര്ന്നുണ്ടായതാണ് ഓര്ത്തഡോക്സ് എന്ന പദം. ”ശരിയായ വിശ്വാസം” ”സത്യവിശ്വാസം” ”യാഥാസ്ഥിതികമായത്” എന്നൊക്കെയാണ് ഈ പദത്തിന്റെ അര്ത്ഥം. ഓര്ത്തഡോക്സ് സഭ എന്നതു കൊണ്ട് അര്ത്ഥമാക്കുന്നത് സത്യവിശ്വാസസഭ എന്നാണ്. വിശ്വാസത്തിലും പാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും ആദിമസഭയുടെ മാര്ഗ്ഗം പിന്തുടരുന്നവര് എന്നു സാരം.
18-കത്തനാര്
മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനി വൈദികരെ കത്തനാര് എന്നു വിളിച്ചു വരുന്നു. ഈ പേരിന്റെ ഉല്പത്തിയെപ്പറ്റി നിരവധി അഭിപ്രായങ്ങളുണ്ട്. പോര്ട്ടുഗീസ് രേഖകളില് ”കസ്റ്റനാര് (Kassanar) എന്നുകാണുന്നു. ”കസനാര്” ”കത്തനാര്” ആയി എന്ന് കരുതുന്നവരുണ്ട്. ”കര്ത്തൃ” എന്ന സംസ്കൃത പദത്തില് നിന്നാണ് കത്തനാര് എന്ന പദത്തിന്റെ ഉത്ഭവം എന്ന അഭിപ്രായക്കാരുണ്ട്. വൈദികകര്മ്മം അനുഷ്ഠിക്കുന്നവന് എന്ന് അര്ത്ഥമുളള ”കത്തര്” എന്ന മൂലധാതുവില് നിന്ന് കത്തനാര് എന്ന പദം ഉണ്ടായതും അഭിപ്രായപ്പെടുന്നു. കത്തന്+ആര്=കത്തനാര്. ”ആര്” എന്നത് പൂജകബഹുവചന പ്രത്യയമാണ്.
19-കത്തീഡ്രല്
ഭദ്രാസന/രൂപത മെത്രാപ്പോലിത്തായുടെ ആസ്ഥാനദേവാലയമാണ് കത്തീഡ്രല്. ഭദ്രാസനപ്പളളി എന്നും പറയാറുണ്ട്. ”കത്തേദ്ര” എന്ന ലത്തീന് പദത്തില് നിന്നാണ് കത്തീഡ്രല് എന്ന വാക്കിന്റെ ഉത്ഭവം. കത്തേദ്ര എന്നതിന് സിംഹാസനം എന്നാണ് അര്ത്ഥം. മെത്രാന് സിംഹാസനത്തില് ഇരുന്ന് സഭയുടെ വിശ്വാസങ്ങളും ഉപദേശങ്ങളും ദൈവജനത്തിന് ഔദ്യോഗികമായി വിശദീകരിച്ചു കൊടുക്കുന്ന സ്ഥലം എന്ന അര്ത്ഥത്തിലാണ് കത്തീഡ്രല്പളളി എന്ന പേര് വന്നത്. ഒരു ഭദ്രാസനത്തില് ഒരു കത്തീഡ്രല് മാത്രമേ ഉണ്ടായിരിക്കയുളളൂ. എന്നാല് ചില പളളികളുടെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് കത്തീഡ്രല് പദവി നല്കാറുണ്ട്.
20-കത്തോലിക്കര്
വി. പത്രോസിന്റെ ശ്ലൈഹിക പാരമ്പര്യം പിന്തുടരുന്ന റോമിലെ മാര്പ്പാപ്പയുടെ നേതൃത്വം അംഗീകരിക്കുന്ന ക്രൈസ്തവ സഭാംഗങ്ങളാണ് കത്തോലിക്കര്. ഇംഗ്ലീഷില് ഇമവേീഹശര (കാത്തലിക്) എന്നാണ് പറയുന്നത്. കാത്തലിക് എന്ന പദത്തിന്റെ മൂലാര്ത്ഥം സകലാഭിഗമ്യം എന്നാണ്. അതായത് സഭയും സഭയിലെ അംഗത്വവും ലോകത്തിലെവിടെയും എല്ലാക്കാലത്തുമുളള എല്ലാവര്ക്കുമായി തുറക്കപ്പെട്ടിരിക്കുന്ന അഥവാ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നു സാരം.
21-കപ്യാര്
ലത്തീന് ഭാഷയിലെ ”കപ്യാരിയൂസ്” എന്ന വാക്കില് നിന്നാണ് കപ്യാര് എന്ന പദമുണ്ടായത്. നിക്ഷേപാലയ കാര്യസ്ഥന് എന്നാണ് ആ വാക്കിന്റെ അര്ത്ഥം.
ദൈവാലയത്തിലെ പൂജാപാത്രങ്ങള് ഗ്രന്ഥങ്ങള്, തിരുവസ്ത്രങ്ങള്, സൈത്ത് മുതലായവ സൂക്ഷിക്കുന്നതിന് മദ്ബഹായോടു ചേര്ന്ന് ഒരു പ്രത്യേക മുറി നിര്മ്മിക്കുന്ന പതിവ് മദ്ധ്യയുഗത്തില് യൂറോപ്പിലുണ്ടായിരുന്നു. ഇത്തരം മുറികളാണ് നിക്ഷേപാലയങ്ങള്. നിക്ഷേപാലയത്തിന്റെ കാര്യസ്ഥനെ കപ്യാരിയൂസ് (Capiarius)എന്നു വിളിച്ചുവന്നു. 16-ാം നൂറ്റാണ്ടില് പോര്ട്ടഗീസ് മിഷനറിമാര് കേരളത്തില് വന്നതോടുകൂടിയാണ് കപ്യാരിയൂസ് എന്ന വാക്ക് ഇവിടെ പ്രചരിച്ചത്. കപ്യാരിയൂസ് എന്ന ലത്തീന് പദം പോര്ട്ടുഗീസുകാരുടെ ഭാഷയില് ‘കപ്യാരിയോ’ എന്നായി. മലയാളത്തില് അത് ക്രമേണ ‘കപ്യാര്’ ആയി.
സഭയില് പട്ടക്കാരന് കഴിഞ്ഞാല് പ്രധാനവ്യക്തി കപ്യാരാണ്. ‘അച്ചനും കപ്യാരും’ എന്ന പ്രയോഗം തന്നെ ഇതിനു തെളിവാണ്. ‘മാലാഖയ്ക്കടുത്ത ജോലി’ എന്നാണ് കപ്യാര് ജോലിയെ വിശേഷിപ്പിച്ചിരുന്നത്. ഒരു അല്മായന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയാണ് കപ്യാര് സ്ഥാനം.
ആദിമകാലം മുതല് സഭയില് ശെമ്മാശന്മാര് ആയിരുന്നു ദൈവാലയ ശുശ്രൂഷകര്. അക്കാലത്ത് വി. കുര്ബ്ബാനയിലും മറ്റും കാര്മ്മികനെ സഹായിക്കാന് പളളികളില് സ്ഥിരം ഡീക്കന്മാര് (ശെമ്മാശന്മാര്) ഉണ്ടായിരുന്നു. എന്നാല് പിന്നീട്, ശെമ്മാശന്മാര് തുടര്ന്നുളള പട്ടത്വം സ്വീകരിച്ച് പട്ടക്കാരായി ഉയര്ത്തപ്പെട്ടുതുടങ്ങിയതോടുകൂടി സ്ഥിരം ശെമ്മാശന്മാര് ഇല്ലാതായി. ഈ സാഹചര്യത്തില് സ്ഥിരമായ സേവനം ലഭിക്കുന്നതിനുവേണ്ടി ശെമ്മാശനു പകരം ദൈവാലയ ശുശ്രൂഷയ്ക്ക് കപ്യാരെ നിയോഗിച്ചു. യൂറോപ്പിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്.
22-കരിസ്മാറ്റിക്
”കരിസ്മാ” എന്ന ഗ്രീക്കുപദത്തിന് കൃപാവരം, പരിശുദ്ധാത്മവരം എന്നൊക്കെയാണ് അര്ത്ഥം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില് പാശ്ചാത്യ രാജ്യങ്ങളിലെ പ്രൊട്ടസ്റ്റന്റ് എപ്പിസ്കോപ്പല് സഭകളിലുണ്ടായ പെന്തക്കോസ്തല് നവീകരണത്തിന്റെ ഫലമായാണ് കരിസ്മാറ്റിക് പ്രസ്ഥാനം ഉടലെടുത്തത്. ഇന്ത്യയില് 1940 നു ശേഷം ഈ പ്രസ്ഥാനം സജീവമായി. ഇപ്പോള് കത്തോലിക്കാ സഭയിലും ഇത് വളര്ന്നു വന്നിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവര്ത്തനങ്ങള്ക്ക് സഭാജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രാധാന്യം കൊടുത്തുകൊണ്ട് പരമ്പരാഗതമായ ആരാധനാക്രമത്തില് നിന്നു മാറി സ്വതന്ത്രമായ പ്രാര്ത്ഥനാരീതികളും വചനഘോഷണവും രോഗശാന്തിശുശ്രൂഷകളുമുളള പ്രസ്ഥാനമായിട്ടാണ് ഇത് പ്രവര്ത്തിക്കുന്നത്.
23-കാതോലികം
സഭയുടെ ലക്ഷണങ്ങളില് ഒന്നായി ”കാതോലികം” എന്ന വിശേഷണം വിശ്വാസപ്രമാണത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. കാതോലികം എന്ന പദത്തിന് സാര്വ്വത്രികം എന്നാണ് അര്ത്ഥം. ദൈവത്തിന്റെ സഭ കാതോലികമാണ് എന്ന യഥാര്ത്ഥ്യം സഭാവിജ്ഞാനീയത്തിലെ മൗലികമായ സത്യമാണ്. സഭ ദൈവത്തിന്റേതാണ്. ഈ കൂട്ടായ്മയെ പ്രത്യക്ഷീകരിക്കുന്നത് മെത്രാന്റെ കാര്മ്മികത്വത്തിലുളള വിശുദ്ധ കുര്ബ്ബാനയുടെ ആഘോഷത്തിനായി ഒത്തു ചേരുന്ന ദൈവജനമാണ്. ഇപ്രകാരമുളള വിവിധ പ്രാദേശിക സഭകളുടെ കൂട്ടായ്മയെയാണ് സാര്വ്വത്രികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വി. സഭയെ കാതോലികം എന്ന് ആദ്യമായി വിശേഷിപ്പിച്ചത് അന്ത്യോഖ്യന് പാത്രിയര്ക്കീസ് ആയിരുന്ന മോര് ഇഗ്നാത്തിയോസ് നൂറോനോ ആയിരുന്നു.(A.D110). യാക്കോബ്, പത്രോസ് (1, 2) യോഹന്നാന് (1, 2, 3) യൂദാ എന്നിവരുടെ ഏഴ് ലേഖനങ്ങളാണ് കാതോലിക ലേഖനങ്ങള് എന്നറിയപ്പെടുന്നത്.
24-കാതോലിക്കോസ്
ചില പുരാതന പൗരസ്ത്യ സഭകളുടെ തലവന്മാരുടെ സ്ഥാനപ്പേരാണ് കാതോലിക്കോസ് ”കാതോലിക്ക"” എന്ന പദത്തിന് ”സാര്വ്വത്രിക പിതാവ്” എന്നാണ് അര്ത്ഥം. പൗരസ്ത്യസഭകളില് മാത്രമേ ഈ സ്ഥാനമുളളൂ. സെലൂഷ്യയിലെ യാക്കോബ് മെത്രാന് കാലം ചെയ്തപ്പോള് യെറുശലേമിലെ സുന്നഹദോസ് പേര്ഷ്യയില് നിന്നുളള ആഹോദാബുയിയെ മെത്രാന്മാരെ വാഴിക്കുവാനുളള അധികാരപത്രത്തോടെ കാതോലിക്ക ആക്കി അയച്ചു. ഇതു നടന്നത് A.D 231 ല് ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. (സഭാവിജ്ഞാനകോശം) 410 ലെ സെലൂഷ്യന് സുന്നഹദോസില് വച്ചാണ് സെലൂഷ്യാ -സ്റ്റെസിഫോണിലെ മെത്രാന് പേര്ഷ്യന് സഭയുടെ തലവനായി കണക്കാക്കപ്പെട്ടതും തുടര്ന്ന് അദ്ദേഹം കാതോലിക്കോസ് എന്ന് വിളിക്കപ്പെടാന് തുടങ്ങിയതും.
25-കുക്കിലിയോന്
”കുക്കിലിയോന്” എന്ന വാക്കിന് വലയം ആവര്ത്തിച്ചു പാടുന്ന പാട്ട് എന്നൊക്കെയാണ് അര്ത്ഥം. സങ്കീര്ത്തന വാക്യങ്ങളുടെ മദ്ധ്യേ ഹാലേലുയ്യാ ആവര്ത്തിച്ച് ചേര്ത്തു പാടുന്ന പാട്ടുകളാണ് കുക്കിലിയോന്. വി. കുര്ബ്ബാനയില് കുക്കിലിയോന് പാടുന്നത് കാസായും പീലാസായും ആഘോഷിച്ചതിനു ശേഷമാണ്. കുക്കിലിയോനുകള് 5 എണ്ണമാണുളളത്.
26-കുരിശിന്തൊട്ടി (കുരിശടി)
പുരാതനകാലം മുതല് ക്രൈസ്തവ ദൈവാലയങ്ങള്ക്കു മുമ്പില് വലിയ കരിങ്കല് കുരിശുകള് സ്ഥാപിച്ചു വന്നിരുന്നു. ഇത്തരം കുരിശിനു ചുവട്ടില് ചുറ്റിനും എണ്ണയൊഴിച്ച് തിരികത്തിക്കുന്നതിനുളള താലം കരിങ്കല്ലില് കൊത്തി ഉണ്ടാക്കിയിരുന്നു. ബുദ്ധമതക്കാരും ജൈനമതക്കാരും അവരുടെ ദൈവാലയങ്ങള്ക്കു മുന്നില് സ്തംഭങ്ങള് സ്ഥാപിച്ചിരുന്നു. അതിനെ അനുകരിച്ചാണ് ക്രൈസ്തവ ദൈവാലയങ്ങള്ക്കു മുമ്പില് ”നസ്രാണി സ്തംഭം”എന്ന പേരില് കരിങ്കല്കുരിശ്് സ്ഥാപിച്ചുതുടങ്ങിയതെന്നു പറയപ്പെടുന്നു. ഹൈന്ദവ ക്ഷേത്രങ്ങളോടനുബന്ധിച്ച് ഉപദേവപ്രതിഷ്്ഠയുളള കൊച്ചമ്പലങ്ങള് നിര്മ്മിക്കാറുണ്ട്. പ്രധാന ക്ഷേത്രത്തില് വണങ്ങുവാന് വരുന്ന ഭക്തജനങ്ങള് അതിനു മുമ്പായി ഉപദേവതകളെ വന്ദിക്കുന്ന പതിവുണ്ട്. അതുപോലെ ഇവിടുത്തെ ക്രിസ്ത്യാനികള് പളളിക്കു മുമ്പില് കുരിശു സ്ഥാപിക്കുകയും, ദൈവാലയത്തില് പ്രവേശിക്കുന്നതിനു മുമ്പ് കുരിശുതൊട്ടു വന്ദിക്കുന്ന സമ്പ്രദായം ആരംഭിക്കുകയും ചെയ്തുവെന്നും അഭിപ്രായമുണ്ട്. വിജയനഗരശില്പകലയനുസരിച്ചാണ് ഇത്തരം കുരിശിന്തൊട്ടികള് നിര്മ്മിക്കപ്പെട്ടതെന്നു പറയപ്പെടുന്നു.
ഒരു പളളിക്ക് ഒരു കുരിശിന്തൊട്ടി മാത്രമാണ് പണ്ടുണ്ടായിരുന്നത്. പിന്നീട് ഒരേ പളളിയുടെ കീഴില് ഇടവകക്കാര് തിങ്ങിപ്പാര്ക്കുന്ന വിവിധ സ്ഥാലങ്ങളിലും പ്രധാന ജംഗ്ഷനുകളിലും മറ്റുമായി ഒന്നിലധികം കുരിശിന് തൊട്ടികള് സ്ഥാപിച്ചു തുടങ്ങി. ഏതെങ്കിലും വിശുദ്ധരുടെ നാമത്തിലാണ് ഇത്തരം സൗധങ്ങള് സ്ഥാപിക്കാറുളളത്. പെരുന്നാളുകളോടനുബന്ധിച്ചുളള റാസ കുരിശടികളിലൂടെ കടന്നു പോവുകയും അവിടെ പ്രത്യേകമായി മദ്ധ്യസ്ഥപ്രാര്ത്ഥനയും ധൂപാര്പ്പണവും നടത്തുകയും ചെയ്യാറുണ്ട്.
27-കൈമുത്ത്
വിശുദ്ധ കുര്ബ്ബാനയില് സംബന്ധിച്ചതിനു ശേഷം പളളിയില് നിന്ന് വെളിയിലേയ്ക്ക് ഇറങ്ങുന്നതിനു മുമ്പ് വി. കുര്ബ്ബാന അര്പ്പിച്ച പട്ടക്കാരന്റെ വലതുകൈ വിശ്വാസികള് മുത്തുന്നു. വി. ബലിയില് കര്ത്താവിന്റെ തിരുശരീരരക്തങ്ങളെ സ്പര്ശിച്ച കൈയോടുളള ഭക്ത്യാദരവുകള് പ്രകടിപ്പിക്കുവാനും അനുഗ്രഹം പ്രാപിക്കാനുമാണ് ഇപ്രകാരം ചെയ്യുന്നത്.
വിശ്വാസികള് മെത്രാന്മാരെ സമീപിക്കുമ്പോള് മെത്രാന്റെ അധികാരത്തിന്റെ അടയാളമായ മോതിരം ധരിച്ചിട്ടുളള കൈയില് മുത്തുന്ന പാരമ്പര്യവും മലങ്കരസഭയിലുണ്ട്. വിധേയത്വത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി വിശ്വാസികള് മെത്രാന്മാരുടെ വലതുകരം ചുംബിക്കുന്നതിനും കൈമുത്ത് എന്നു പറയുന്നു.
മെത്രാപ്പോലിത്തന്മാര് ഇടവക സന്ദര്ശിക്കുമ്പോള് ഭദ്രാസനവിഹിതം നല്കുന്ന സമ്പ്രദായമുണ്ട്. ഇതിന് കൈമുത്ത് കൊടുക്കുക എന്നാണ് പറയുന്നത്.
28-കൈവയ്പ്
അനുഗ്രഹിക്കുന്ന വ്യക്തി അനുഗ്രഹിക്കപ്പെടുന്ന ആളുടെ തലമേല് കൈവച്ച് അനുഗ്രഹം പകരുന്ന ചടങ്ങിനാണ് കൈവയ്പ് എന്നു പറയുന്നത്. കൈവയ്പിലൂടെ പിന്തുടര്ച്ച നല്കുന്നതിന് പഴയനിയമത്തില് നിരവധി ദൃഷ്ടാന്തങ്ങളുണ്ട് (ഉല്പ. 48: 13-22, സംഖ്യാ 27: 18-23, ആവര്ത്തനം 34: 9 എന്നീ ഭാഗങ്ങളില് പൗരോഹിത്യ പിന്തുടര്ച്ചയോടു ബന്ധപ്പെട്ട് യോശുവയുടെ മേല് കൈവയ്പ് നടത്തിയതായി കാണുന്നു. പുതിയ നിയമത്തില് കൈവയ്പ് മുഖാന്തരം ലഭിക്കുന്നത് ആത്മീയ അധികാരമാണ്. 1തിമൊ.4:14 ല് കൈവയ്പിലൂടെ കൃപാവരം ലഭിക്കുന്നതായി സൂചിപ്പിക്കുന്നു. പട്ടം കൊടുക്കുന്നതിന്റെ ഭാഗമായി കൈവച്ചനുഗ്രഹിക്കുന്ന രീതി സഭയില് ആദ്യ നൂറ്റാണ്ടില്ത്തന്നെ നിലവിലുണ്ടായിരുന്നു. മാമോദീസായോടൊപ്പമുളള കൈവയ്പ് മൂലം ആത്മദാനം ലഭിച്ചതായി അ.പ്ര. 8:17-19 ഭാഗങ്ങളില് കാണുന്നു.
29-കൊല്ലവര്ഷവും ക്രിസ്ത്യാനികളും
കൊല്ലവര്ഷത്തിന്റെ ആരംഭത്തെപ്പറ്റി ചരിത്രകാരന്മാര്ക്കിടയില് പല അഭിപ്രായങ്ങളുണ്ട്. അവയില് ഒന്ന് ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ്. A.D. 825 ഓഗസ്റ്റ് മാസം 17-ാം തീയതിയാണ് കൊല്ലവര്ഷം ആരംഭിച്ചത്. ഈ കാലഘട്ടത്തില് കൊല്ലത്ത് വ്യാപാര വ്യവസായ രംഗത്തും മറ്റും ക്രിസ്ത്യാനികള്ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. കൊല്ലത്തെ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം മാര് സാബോര്, മാര് അഫ്രോത്ത് എന്നീ മെത്രാന്മാരെ പ. അന്ത്യോഖ്യ സിംഹാസനത്തില് നിന്നും കേരളത്തിലെ സഭയ്ക്കു വേണ്ടി അയച്ചു. കപ്പല്മാര്ഗ്ഗം കൊല്ലത്തെത്തിയ മെത്രാന്മാര്ക്ക് അവിടത്തെ ക്രിസ്ത്യാനികള് അതിഗംഭീരമായ സ്വീകരണം നല്കി. A.D. 825 ഓഗസ്റ്റ് 17-ാം തീയതി ആയിരുന്നു, ഈ സംഭവം. വേണാട്ടു രാജാവായ ഉദയമാര്ത്താണ്ഡവര്മ്മ കൊല്ലവര്ഷം ആരംഭിച്ചത് അന്നേ ദിവസമാണ്.
30-ക്നാനായക്കാര്
പേര്ഷ്യന് സാമ്രാജ്യത്തിലെ (സൗദി അറേബ്യ) കാനാ എന്ന സ്ഥലത്തുനിന്ന് എ.ഡി നാലാം ശതകത്തില് ക്നായിത്തോമ്മായുടെ നേതൃത്വത്തില് മലബാറിലേയ്ക്കു കുടിയേറിപ്പാര്ത്ത ക്രിസ്ത്യാനികളുടെ പിന്തുടര്ച്ചക്കാരാണ് കേരളത്തിലെ ക്നാനായക്കാര്. (ക്നായിത്തോമ്മായുടെ ആഗമന കാലത്തെപ്പറ്റി ചരിത്രകാരന്മാര്ക്കിടയില് ഭിന്നാഭിപ്രായമുണ്ട്).
കേരളത്തില് ക്നാനായക്കാര് രണ്ടു വിഭാഗമുണ്ട്. ഒരു കൂട്ടര് സീറോ മലബാര് (കത്തോലിക്കാ) സഭയിലും മറ്റെ വിഭാഗം മലങ്കര സഭയിലും ഉള്പ്പെടുന്നു. രണ്ടു സഭകളിലും ക്നാനായക്കാര്ക്ക് പ്രത്യേക മെത്രാന്മാരും ഭരണ സംവിധാനവുമുണ്ട്. കത്തോലിക്ക സഭയിലെ കോട്ടയം അതിരൂപതയും മലങ്കര സഭയിലെ ക്നാനായ അതിഭദ്രാസനവും (ചിങ്ങവനം) ക്നാനായക്കാര് മാത്രം ഉള്പ്പെട്ടതാണ്. ക്നാനായ ഭദ്രാസനത്തിന് സ്വന്തമായി ഭരണഘടനയുണ്ടെങ്കിലും സിറിയന് ഓര്ത്തഡോക്സ് (യാക്കോബായ) സഭയുടെ പരമാദ്ധ്യക്ഷനായ അന്ത്യോഖ്യന് പാത്രിയര്ക്കീസിന്റെ കീഴിലുളള ഒരു ഭദ്രാസനമായിട്ടാണ് നിലകൊളളുന്നത്. മലങ്കരയിലെ യാക്കോബായ ഓര്ത്തഡോക്സ് സഭകളെപ്പോലെ തന്നെ ക്നാനായ ഭദ്രാസനവും അന്ത്യോഖ്യന് ആരാധനക്രമവും പിന്തുടരുന്നു. കോട്ടയം രൂപതയില്പ്പെട്ട ഏതാനും പളളികളിലും അന്ത്യോഖ്യന് ആരാധനക്രമം നിലവിലുണ്ട്.
തനതായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകളാണ് ക്നാനായക്കാര്. ക്നാനായക്കാര് തമ്മില് മാത്രമേ വിവാഹബന്ധത്തില് ഏര്പ്പെടുകയുളളൂ. വിവാഹത്തോടനുബന്ധിച്ച് മറ്റു ക്രൈസ്തവ വിഭാഗങ്ങളുടേതില് നിന്ന് വ്യത്യസ്തങ്ങളായ ചില ചടങ്ങുകള് പരമ്പരാഗതമായി ഇവര് പിന്തുടര്ന്നു വരുന്നു.
31-ചന്തംചാര്ത്ത്
സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹത്തലേന്ന് വരന്റെ ഭവനത്തില് നടക്കുന്ന ഒരു ചടങ്ങാണ് ചന്തംചാര്ത്ത്. പന്തലില് വച്ച് ക്ഷുരകന് (ബാര്ബര്) വരന്റെ മുടിവെട്ടുകയും, താടി വടിക്കുകയും ചെയ്യുന്നു. ഇതിനാണ് ചന്തംചാര്ത്ത് എന്നു പറയുന്നത്. ”പതിനേഴു പരീഷകള്ക്കു മേലുളള മാലോകരോടു ചോദിക്കുന്നു, ചെറുക്കനെ ചന്തംചാര്ത്തട്ടേ? എന്ന് മൂന്നു തവണ ചോദിച്ച് സമൂഹത്തിന്റെ അനുവാദം വാങ്ങിയിട്ടാണ് ക്ഷുരകന് ചന്തം ചാര്ത്തുന്നത്. ചന്തം ചാര്ത്തിയ വരനെ ക്ഷുരകന് തന്നെ എണ്ണതേപ്പിക്കുകയും ചെയ്യുന്നു. ചന്തംചാര്ത്തലിന്റെ സമയത്ത് പന്തലിലുളളവര് ചന്തം ചാര്ത്തു പാട്ട് പാടാറുണ്ട്. ഇപ്പോഴും ക്നാനായക്കാര്ക്കിടയില് ഈ ചടങ്ങു നടത്താറുണ്ട്.
32-മൈലാഞ്ചിയിടീല്
വിവാഹത്തലേന്ന് രാത്രിയില് വധുവിന്റെ ഭവനത്തില് നടക്കുന്ന ചടങ്ങാണ് മൈലാഞ്ചിയിടീല്. പന്തലില് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വധുവിനെ കിഴക്കോട്ട് തിരിച്ചിരുത്തി കൈവെളളയിലും കാല്വെളളയിലും മൈലാഞ്ചിയില അരച്ച് ഇടുന്നു.
33-നുളളിക്കൊട
ചന്തംചാര്ത്തലിനു ശേഷം വരന്റെ ഭവനത്തില് വച്ച് വരനും മൈലാഞ്ചിയിടീലിനു ശേഷം വധുവിന്റെ വീട്ടില് വച്ച് വധുവിനും പ്രത്യേകം തയ്യാറാക്കിയ അപ്പം കുടുംബത്തിലെ മൂപ്പുമുറയും സ്ഥാനവും അനുസരിച്ച് ബന്ധുക്കള് വായില് നുളളിക്കൊടുക്കുന്ന ചടങ്ങ്.
34-നടവിളി
വിവാഹാനന്തരം വധൂവരന്മാരെ പളളിയില് നിന്ന് വരന്റെ വീട്ടിലേയ്ക്ക് ആഘോഷപൂര്വ്വം ആനയിച്ചു കൊണ്ടുപോകുന്ന പതിവ് മലങ്കര നസ്രാണികളുടെ ഒരു ആചാരമായിരുന്നു. വരനെയും വധുവിനെയും തോളിലേറ്റി ”നട നടയേ നട” എന്ന് കൂട്ടമായി വിളിച്ചുകൊണ്ടാണ് ഈ ഘോഷയാത്ര. കോഴിക്കോട് സാമൂതിരിമാര് ക്രിസ്ത്യാനികള്ക്ക് അനുവദിച്ചു നല്കിയ അവകാശമാണ് ഇതെന്നു പറയപ്പെടുന്നു. ക്നാനായക്കാര് മാത്രം ആചരിച്ചുവരുന്ന ചടങ്ങുകളാണ് ഇവ.



അനുയായികള്‍