2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച
തോമാശ്ലീഹായും ആദ്യ നൂറ്റാണ്ടുകളും
യേശു ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമാ ശ്ലീഹാ ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ സുവിശേഷം അറിയിച്ചു. അദ്ദേഹം കേരളത്തിലും വന്ന് സുവിശേഷം ഘോഷിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവക്ക് ശക്തമായ തെളിവുകളുടെ ദൌർലഭ്യമുണ്ട്. തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക് ഇന്ത്യയിലേക്ക് പോകുവാൻ നറുക്ക് വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച് എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ക്രിസ്തു സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഗുണ്ടഫോറസ് രാജാവിന്റെ സന്നിധിയിലും ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും ഒരു രാജാവ് തോമാശ്ലീഹയെ കൊലപ്പെടുത്തുകയും കലാമിനാ എന്ന സ്ഥലത്ത് അടക്കുകയും ചെയ്തു. എന്നാൽ നാലാം നൂറ്റണ്ടിൽ വിശ്വാസികൾ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ ഉർഹോയിലെക്ക് (ആധുനിക കാല തുർക്കിയിലെ എഡേസ) കൊണ്ടുപോവുകയും സെ. തോമസ് പള്ളീയിൽ സ്ഥാപിക്കുകയും ചെയ്തു.
ജീവ കാരുണ്യം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള ഹൃദയഭേദകങ്ങളായ ദൃശ്യങ്ങൾ കാണുംബോൾ ചിന്തിച്ചുപോകുകയാണ് നാം നമ്മുടെ കണ്ണീരും, വിയർപ്പും ഒഴുക്കി അദ്ധ്വാനിചുണ്ടാക്കുന്നതിൽ നിന്നും നാം അർപ്പിക്കുന്ന വഴിപാടുകളും, ദശാംങ്ങളും വിവിധ സംഗമങ്ങൾ നടത്തി ദുർവ്വിനിയോഗം ചെയാതെ ജീവകാരുണ്യ പ്രവർത്തങ്ങൾക്കയി വിനൊയോഗിച്ചിരുന്നെങ്കിൽ???
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)

